ന്യൂഡൽഹി: ആരോഗ്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയതലത്തിൽ ഏർപ്പെടുത്തിയ അതിവിശിഷ്ട ഡോക്ടർ പുരസ്കാരത്തിന് ഡോ. റോയി എ. കള്ളിവയലിൽ അർഹനായി.
ജൂലൈ 18ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും സൈക്യാട്രി വിഭാഗം പ്രഫസറാണ് ഡോ. റോയി.